കർഷക വിപണിയുടെ ചരിത്രം
വയനാട് ജില്ലയിൽ പനമരംപഞ്ചായത്തിൽ നീർവാരം എന്ന ' ഗ്രാമത്തിൽ കാർഷികവൃത്തിയിൽ ജീവിതം നയിക്കുന്ന കർഷകർ 1947 - 48 കാലഘട്ടത്തിൽ തിരുവിതാംകൂറിൽ നിന്ന് മലബാറിന്റെ മണ്ണിലേക്ക് കുടിയേറിയ കർഷകരും ആദിവാസികളും അടങ്ങുന്ന ജനവിഭാഗമാണ് നീർവാരത്ത് താമസിക്കുന്നത് ഇവരുടെ ഉപജീവനം മാർഗ്ഗം കൃഷിയും കൃഷിയോട് അനുബന്ധമായ പ്രവർത്തികളുമാണ് നീർവാരത്തിന്റെ ഭൂപ്രകൃതി ഒരു വശം കബിനി പുഴയും മറുവശം റിസർവ് ഫോറസ്റ്റുമാണ്കബനിപ്പുഴയുടെ തീരത്തുള്ള നീർവാരം ഗ്രാമത്തിൽ വയലുകളും കുന്നുകളും നിറഞ്ഞ ഈ ഗ്രാമത്തിൽ കാർഷിക പ്രവർത്തനങ്ങൾക്കാണ് മുഖ്യ പ്രാധാന്യം നൽകിയിരിക്കുന്നത് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പച്ചക്കറി കൃഷി ചെയ്യുന്ന ഗ്രാമം ഞങ്ങളുടെഗ്രാമം ആണ് ആദ്യകാലങ്ങളിൽ ഒന്നും ഞങ്ങളുടെ നാട്ടിൽ വന്യജീവികളുടെ ആക്രമണമോ പ്രയാസങ്ങളോ ഞങ്ങളുടെ കൃഷിയെ ബാധിച്ചിരുന്നില്ല എന്നാൽ അടുത്തകാലത്തായി വന്യമൃഗ ശല്യം മൂലം ഞങ്ങളുടെ കൃഷികളെല്ലാം പരാജയപ്പെടുകയും ഞങ്ങൾ വലിയ സാമ്പത്തിക ബാധ്യതയിലേക്ക് എത്തിച്ചേരുകയും ചെയ്തു ഈ അവസരത്തിലാണ് കർഷകർ ഒന്നിച്ചുകൂടണമെന്നും കൂട്ടുകൃഷിയിലൂടെ കൂട്ടായ്മകളിലൂടെയും കർഷക വരുമാനം എങ്ങനെ വർദ്ധിപ്പിക്കാം എന്ന് ചർച്ച ചെയ്യുകയും ഇത്പ്രകാരം 2020 ൽ WDY/CA/186/20 എന്താ രജിസ്ട്രേഷൻ നമ്പറിൽ നീർവാരം പ്രദേശം കേന്ദ്രീകരിച്ചുകൊണ്ട് ഒരു കാർഷിക സൊസൈറ്റി നീർ വാരം കല്ലുവയൽ എന്ന പേരിൽ സൊസൈറ്റി ഞങ്ങൾ രൂപീകരിച്ചു തുടർന്ന് സൊസൈറ്റിയുടെ നേതൃത്വത്തിൽ നീർവാരം ഗ്രാമത്തെയും അയൽ പ്രദേശങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ട് വിവിധങ്ങളായ പദ്ധതികൾ ഞങ്ങൾ ആവിഷ്കരിച്ചു കർഷകർക്കായി വിവിധതരത്തിലുള്ള ട്രെയിനിങ്ങുകൾ അതേപോലെതന്നെ വിവിധ ഏജൻസികളും ആയി ചേർന്നുകൊണ്ട് 1500ൽ പരം ഫലവൃക്ഷതൈകൾ ഞങ്ങൾ നാട്ടിൽ നട്ടുപിടിപ്പിച്ചു.
ഇവയെ സംരക്ഷിക്കുവാനും പ്രത്യേകം സൊസൈറ്റി അംഗങ്ങൾ ശ്രദ്ധ പുലർത്തി തുടർന്ന് ഹാർട്ട് പേഷ്യന്റെ ക്യാൻസർ രോഗികൾ പ്രായമായ ആളുകൾ ഒറ്റയ്ക്ക് താമസിക്കുന്ന വനിതകൾ വയോജനങ്ങൾ എന്നിവർക്കായി ഞങ്ങൾ മഷ്റൂം വില്ലേജ് എന്ന പേരിൽ കൂൺ കൃഷി ആരംഭിച്ചു ഇതിൻറെ ഭാഗമായി കൂണിൻ്റെ മൂല്യ വാർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിന് ആവശ്യമായ ട്രെയിനിങ്ങുകളും സാങ്കേതിക സഹായവും കേരള സർക്കാരിൻറെ ഭാഗത്തുനിന്നും മറ്റ് ഏജൻസികളുടെ ഭാഗത്തുനിന്നും ഞങ്ങൾക്ക് ലഭിച്ചു ഞങ്ങളുടെ പ്രവർത്തനങ്ങൾ കേരള സംസ്ഥാനത്ത് തന്നെ വലിയ ചർച്ചയ്ക്ക് ഇടയാക്കി.
പുതിയൊരു നീർവാരം മോഡൽ എന്ന ലക്ഷ്യത്തോടെ കൂടി കർഷകർക്ക് ആവശ്യമായ നടീൽ വസ്തുക്കൾ ഉദാഹരണമായി കാപ്പി കുരുമുളക് തൈകൾ കർഷകർക്ക് വിതരണം ചെയ്യാൻ സൊസൈറ്റി തീരുമാനമെടുത്തു കർഷകർക്ക് വിതരണം ചെയ്യുതുടങ്ങി അപ്പോഴാണ് ഞങ്ങൾക്ക് പുതിയൊരു ആശയം രൂപീകൃതമായത് പുതിയൊരു കാർഷിക വിപ്ലവം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കൂടി കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾ മികച്ച വില ലഭിക്കുന്നതിനായി കർഷകർ കർഷക വിപണി നീർവാരം എന്നപേരിൽ ഒരു പ്രത്യേക ഗ്രൂപ്പ് ആയിക്കൊണ്ട് തന്നെ ഞങ്ങൾ പുതിയ ഒരു പ്രവർത്തന രീതി തുടക്കം കുറിച്ചു കർഷക വിപണിയിൽ ഒരു കർഷകനെ അവന് ആവശ്യമായിട്ടുള്ള വസ്തുക്കൾ വാങ്ങുവാനും അത് വിൽക്കുവാനും ഞങ്ങൾ യാതൊരുവിധ ലാഭവും പ്രതീക്ഷിക്കാതെ യാതൊരു ചെലവുമില്ലാതെ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പ് വഴി വിൽപ്പന നടത്താനും വാങ്ങാനും സൗകര്യമൊരുക്കി ഇത് വലിയൊരു വിജയമായിരുന്നു കാരണം കർഷകർക്ക് ന്യായമായ വില ലഭിക്കാനും ആവശ്യമുള്ളവർക്ക് വളരെ വിലക്കുറഞ്ഞ രീതിയിൽ ഇടനിലക്കാരില്ലാതെ സാധനം വാങ്ങുന്നതിനും ഈ പദ്ധതി മൂലം സാധിച്ചുമുൻപ് സൂചിപ്പിച്ചതുപോലെ ഫലവൃക്ഷത്തൈകളും മറ്റു തൈകളും വിൽപ്പന നടത്തുന്നതിൽ നിന്ന് സർവീസ് ചാർജ് ഇനത്തിൽ ലഭിക്കുന്ന തുകയിൽ നിശ്ചിത ഭാഗം മാറ്റിവെച്ചുകൊണ്ട് ഞങ്ങൾ നാട്ടിൽ അത്യാവശ്യമുള്ള രോഗികൾക്കും മറ്റുള്ളവർക്കും സഹായങ്ങൾ നൽകുവാനും സാമൂഹ്യപ്രവർത്തനമ മേഖലകളിലും കാർഷിക പ്രവർത്തന മേഖലകളിലേക്ക് ആവശ്യമായ ധനസമാകരണം ഇതുവഴി ഞങ്ങൾ കണ്ടെത്തി അപ്പോഴാണ് ഞങ്ങൾ കർഷകർക്കാവശ്യമുള്ള ഒരു വീട്ടിലെ ആവശ്യമായ സാധനങ്ങൾ ഏറ്റവും വിലകുറച്ച് എങ്ങനെ നൽകാമെന്ന് ചിന്തിക്കുന്നത് അതിൻപ്രകാരം വിപണി അംഗങ്ങൾക്കായി അവർക്കാവശ്യമുള്ള ഏത് വസ്തുക്കളും ഇടനിലക്കാരില്ലാതെ വാങ്ങി വില്പന നടത്താനും അതിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ നിശ്ചിതഭാഗം ഞങ്ങൾ കാർഷിക പ്രവർത്തനങ്ങൾക്കും നിർധനരായ രോഗികൾക്കും മറ്റു സാമൂഹ്യപ്രവർത്തനങ്ങൾക്കും ഉപയോഗപ്പെടുത്തുവാനും ഞങ്ങളുടെകൂട്ടായ്മ തീരുമാനമെടുത്തുഈ പ്രക്രിയയിലൂടെ കർഷകർക്ക് അവരുടെഅവരുടെ കാർഷിക പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കുന്നതിനും യുവജനങ്ങളെയും കുട്ടികളെയും കൃഷിയിലേക്ക് ആകർഷിപ്പിക്കുവാനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുവാനും ഞങ്ങൾക്ക് കഴിഞ്ഞു.
കേന്ദ്ര ഗവൺമെന്റിന്റെ ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായിഡിജിറ്റൽ മാർക്കറ്റിംഗ് രംഗത്തേക്ക് കർഷക വിപണി മാറുകയാണ് കർഷകർക്ക് കൃഷിയിൽ കൂടുതൽ വരുമാനം ലഭിക്കുന്നതിനായി മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ ഉൽപാദിപ്പിച്ച അത് പൊതു മാർക്കറ്റിനെക്കാളും വിലകുറച്ചുകൊണ്ട് ഇന്ത്യ ഒടുനീളം വിൽപ്പന നടത്തുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഞങ്ങൾ ഡിജിറ്റൽ മാർക്കറ്റിംഗ് രംഗത്തേക്ക് പ്രവേശിച്ചിരിക്കുന്നത് ഈ പ്രവർത്തനങ്ങൾക്ക് നിങ്ങളുടെ എല്ലാവരുടെയും സഹായസഹകരണങ്ങൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു.
കർഷക വിപണി നീർവാരം ടീം അംഗങ്ങൾ